Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mangalam Dam

Palakkad

മം​ഗ​ലം​ഡാം ഒ​ലിം​ക​ട​വി​ലെ ക്വാ​റി​ക്കെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്നു നാ​ട്ടു​കാ​ർ

മം​ഗ​ലം​ഡാം: പ​ള​ളി​യും സ്കൂ​ളും വീ​ടു​ക​ളും പൊ​തു സ്ഥാ​പ​ന​ങ്ങ​ളു​മു​ള്ള ഒ​ലിം​ക​ട​വ് സെ​ന്‍റ​റി​ൽ ക​രി​ങ്ക​ൽ​ക്വാ​റി ആ​രം​ഭി​ക്കു​ന്ന​തി​നെ​തി​രേ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കാ​ൻ നാ​ട്ടു​കാ​രു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു.

ക​രി​ങ്ക​ൽ​ക്വാ​റി ആ​രം​ഭി​ച്ചാ​ൽ വ​ലി​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നു മം​ഗ​ല​ഗി​രി മ​ർ​ത്ത് മ​റി​യം പ​ള്ളി വി​കാ​രി ഫാ. ​ഷെ​ൽ​ട്ട​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​വും മു​ന്ന​റി​യി​പ്പു ന​ൽ​കി. ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം വ​ക​വ​യ്ക്കാ​തെ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ക്വാ​റി​മാ​ഫി​യ​യ്ക്ക് അ​നു​കൂ​ല​മാ​യ ന​ട​പ​ടി​യു​ണ്ടാ​കി​ല്ലെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും മ​റി​ച്ചാ​യാ​ൽ അ​തി​നെ​തി​രേ ഏ​ത​റ്റം​വ​രെ​യും പോ​കു​മെ​ന്നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ​റ​ഞ്ഞു.

വാ​ർ​ഡ് മെം​ബ​ർ ബെ​ന്നി സ്ക​റി​യ, മം​ഗ​ല​ഗി​രി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സ്റ്റെ​ല്ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നി​യ​മ​പ​രി​ധി​പോ​ലും പാ​ലി​ക്കാ​തെ ഒ​ലിം​ക​ട​വ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ലാ​ണ് ക്വാ​റി തു​ട​ങ്ങു​ന്ന​ത്.

ഇ​തി​ന​ടു​ത്താ​ണ് പ​ള്ളി​യും കൊ​ച്ചു​കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന എ​യ്ഡ​ഡ് എ​ൽ​പി സ്കൂ​ളു​മു​ള്ള​ത്.
മ​റ്റു സ്കൂ​ളു​ക​ളി​ലേ​ക്ക് കു​ട്ടി​ക​ളു​മാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും നി​ർ​ദി​ഷ്ട ക്വാ​റി സ്ഥ​ല​ത്തി​ന​ടു​ത്തെ വീ​തി​കു​റ​ഞ്ഞ ക​ട​പ്പാ​റ​റോ​ഡി​ലൂ​ടെ വേ​ണം പോ​കാ​ൻ. ക്വാ​റി തു​ട​ങ്ങു​ന്ന​തു കു​ത്ത​നെ ചെ​രി​ഞ്ഞ കു​ന്നി​ലാ​യ​തി​നാ​ൽ ഖ​ന​നം ന​ട​ക്കു​മ്പോ​ൾ സ​മീ​പ​ത്തെ വീ​ട്ടു​കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും വ​ലി​യ അ​പ​ക​ട ഭീ​ഷ​ണി​യാ​കു​മെ​ന്നും ദു​ര​ന്ത​ങ്ങ​ൾ സം​ഭ​വി​ക്കു​മെ​ന്നും നാ​ട്ടു​കാ​ർ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു ന​ൽ​കി​യ പ​രാ​തി​യി​ലും ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

ജി​ല്ലാ ക​ള​ക്ട​ർ, ആ​ല​ത്തൂ​ർ താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ, മം​ഗ​ലം​ഡാം വി​ല്ലേ​ജ് ഓ​ഫീ​സ​ർ, വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്കാ​ണ് നേ​ര​ത്തെ പ​രാ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.
2016 ലും ​ഇ​ത്ത​ര​ത്തി​ൽ ക്വാ​റി ആ​രം​ഭി​ക്കാ​ൻ ശ്ര​മം ന​ട​ന്നു. അ​തി​നെ​തി​രേ ബ​ണ്ഡ​പ്പെ​ട്ട അ​ധി​കൃ​ത​രും രാ​ഷ്ട്രി​യ​പാ​ർ​ട്ടി​ക​ളും മൗ​നം​പാ​ലി​ച്ച​പ്പോ​ൾ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചാ​ണ് ജീ​വ​നും സ്വ​ത്തി​നു​മു​ള്ള സം​ര​ക്ഷ​ണം സ​മ്പാ​ദി​ച്ച​ത്.

Latest News

Corehub Up